India

മന്‍സുഖ് ഹിരണിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍

കേസില്‍ നേരത്തെ അറസ്റ്റിലായ വിനായക് ഷിന്‍ഡെ, നരേഷ് ധാരെ എന്നിവരെ താനെ കോടതി മാര്‍ച്ച് 30 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പോലിസുകാരന്‍ വിനായക് ഷിണ്‍ഡെ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

മന്‍സുഖ് ഹിരണിന്റെ കൊലപാതകം; രണ്ടുപേര്‍ അറസ്റ്റില്‍
X

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. പോലിസുകാരന്‍ ഉള്‍പ്പടെ രണ്ടുപേരെയാണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) പിടികൂടിയത്. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേസില്‍ നേരത്തെ അറസ്റ്റിലായ വിനായക് ഷിന്‍ഡെ, നരേഷ് ധാരെ എന്നിവരെ താനെ കോടതി മാര്‍ച്ച് 30 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പോലിസുകാരന്‍ വിനായക് ഷിണ്‍ഡെ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നരേഷ് ധാരെ വാതുവയ്പ്പുകാരനാണ്. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാള്‍ക്ക് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതക കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്.

അന്വേഷണം എന്‍ഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മന്‍സുഖ് ഹിരണിനെ മുംബൈയ്ക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ സസ്‌പെന്‍ഷനിലായ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസയുടെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ സംശയാസ്പദമായ മരണത്തില്‍ വാസയ്ക്ക് പങ്കുണ്ടെന്ന് ഹിരണിന്റെ ഭാര്യ ആരോപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it