India

പ്രസംഗം മോഷ്ടിച്ചെന്ന ആരോപണം: സീ ന്യൂസിനെതിരേ മെഹുവ മോയ്ത്ര എംപി അപകീര്‍ത്തി കേസ് നല്‍കി

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള മെഹുവ മോയ്ത്രയുടെ കന്നി പാര്‍ലിമെന്റ് പ്രസംഗത്തിനു വന്‍ കൈയ്യടിയാണു ലഭിച്ചത്

പ്രസംഗം മോഷ്ടിച്ചെന്ന ആരോപണം: സീ ന്യൂസിനെതിരേ മെഹുവ മോയ്ത്ര എംപി അപകീര്‍ത്തി കേസ് നല്‍കി
X

ന്യൂഡല്‍ഹി: ലോകസ്ഭയില്‍ നടത്തിയ കന്നി പ്രസംഗത്തിലൂടെ ശ്രദ്ധേയയായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മോയ്ത്ര ദേശീയ വാര്‍ത്താചാനലായ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരേ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്‌സഭയില്‍ മെഹുവ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം മോഷ്ടിച്ചതാണെന്ന് സീ ന്യൂസ് റിപോര്‍ട്ട് ചെയ്തതിനെതിരെയാണ് നിയമ നടപടി. കേസ് 20നു മെട്രോപോളിറ്റര്‍ മജിസ്‌ട്രേറ്റ് പരിഗണിക്കും. അന്നേദിവസം മെഹുവയുടെ മൊഴിയെടുക്കും. തനിക്കെതിരേ വ്യാജവാര്‍ത്ത നല്‍കിയ സീ ന്യൂസിനെതിരേ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് അവതരിപ്പിക്കാന്‍ മെഹുവ മോയ്ത്ര ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള മെഹുവ മോയ്ത്രയുടെ കന്നി പാര്‍ലിമെന്റ് പ്രസംഗത്തിനു വന്‍ കൈയ്യടിയാണു ലഭിച്ചത്. ഫാഷിസത്തിന്റെ ഏഴ് അടയാളങ്ങള്‍ എണ്ണിപ്പറഞ്ഞ അവര്‍ ഇന്ത്യയില്‍ ഫാഷിസം വളരുകയാണെന്നും ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ലെന്നുമാണ് പറഞ്ഞത്. ഈ പ്രസംഗത്തിലെ വരികള്‍ 2017ല്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ അമേരിക്കന്‍ വെബ്‌സൈറ്റ് നല്‍കിയ പ്രയോഗങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്നായിരുന്നു സീ ന്യൂസിലെ തന്റെ പ്രോഗ്രാമില്‍ സുധീര്‍ ചൗധരി ആരോപിച്ചിരുന്നത്. സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളയാളാണ് സുധീര്‍ ചൗധരി. യുഎസിലെ ഹോളകാസ്റ്റ് മ്യൂസിയത്തില്‍ സ്ഥാപിച്ച പോസ്റ്ററില്‍ 'ഫാഷിസത്തിന്റെ അടയാളങ്ങള്‍' രേഖപ്പെടുത്തിയവയില്‍ നിന്നാണ്കോപ്പിയടിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍, യുഎസിലെ ഹോളകാസ്റ്റ് മ്യൂസിയത്തെ പേരെടുത്തു പറഞ്ഞാണ് മെഹുവ പ്രസംഗിച്ചിരുന്നത്.




Next Story

RELATED STORIES

Share it