India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി; ബിനീഷ് കോടിയേരി ജയിലില്‍ തുടരും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസമായി. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി; ബിനീഷ് കോടിയേരി ജയിലില്‍ തുടരും
X

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസമായി. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.

കാലാവധി അവസാനിക്കുന്ന ദിവസം ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ ഇതുവരെ രണ്ടുതവണയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, രണ്ടുതവണയും കോടതിയില്‍നിന്നും ബിനീഷിന് തിരിച്ചടിയാണുണ്ടായത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യപ്രകാരമാണ് ബിനീഷിന് കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചത്.

അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെച്ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേര്‍ക്കാതെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികള്‍ സമ്പാദിച്ചെന്നായിരുന്നു ഇഡിയുടെ കുറ്റപത്രം.

Next Story

RELATED STORIES

Share it