Big stories

വിദേശബാങ്കിലെ നിക്ഷേപം; മുകേഷ് അംബാനിക്കും കുടുംബത്തിനും നോട്ടീസ്

ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിലുള്ള വെളിപ്പെടുത്താത്ത വരുമാനം സംബന്ധിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് റിപോര്‍ട്ട്.

വിദേശബാങ്കിലെ നിക്ഷേപം; മുകേഷ് അംബാനിക്കും കുടുംബത്തിനും നോട്ടീസ്
X

ന്യൂഡല്‍ഹി: മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി റിപോര്‍ട്ട്. വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിലുള്ള വെളിപ്പെടുത്താത്ത വരുമാനം സംബന്ധിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതെന്നാണ് റിപോര്‍ട്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കുമാണ് ആദായനികുതി വകുപ്പിന്റെ മുംബൈ യൂനിറ്റ് നോട്ടീസ് നല്‍കിയത്. ഇന്ത്യന്‍ എക്പ്രസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. 700ഓളം ഇന്ത്യക്കാര്‍ക്ക് എച്ച്എസ്ബിസി ജനീവയില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2011ലാണ് ആദായ നികുതി വകുപ്പ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. സ്വിസ് ലീക്ക്‌സ് എന്ന പേരിലുള്ള ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിസ് ആണ് എച്ച്എസ്ബിസി ജനീവയിലെ 1,195 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

601 ദശലക്ഷം ഡോളര്‍ നീക്കിയിരിപ്പുള്ള 14 എച്ച്എസ്ബിസി അക്കൗണ്ടുകള്‍ ഇടനിലക്കാര്‍ വഴി റിലയന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ളതാണെന്ന് ഇന്ത്യന്‍ എക്പ്രസ് റിപോര്‍ട്ടില്‍ പറയുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളാണ് ഈ 14 അക്കൗണ്ടുകളുടെ ഗുണഭോക്താക്കളെന്നും ആദായ നികുതി വകുപ്പിന്റെ രേഖകളുദ്ധരിച്ചുള്ള റിപോര്‍ട്ടിലുണ്ട്. വിദേശത്തുള്ള വിവിധ സ്ഥാപനങ്ങളും വ്യക്തികളും വഴിയാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്. മുംബൈ ആദായ നികുതി വകുപ്പും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും(സിബിഡിടി) തമ്മിലുള്ള നിരവധി കത്തിടപാടുകള്‍ക്കു ശേഷമാണ് മുകേഷ് അംബാനിക്കും കുടുംബത്തിനും നോട്ടീസ് അയച്ചത്.

എന്നാല്‍ ആരോപണങ്ങളെല്ലാം റിലയന്‍സ് വക്താവ് നിഷേധിച്ചു. ഇങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അംബാനി കുടുംബത്തിന്റെ വക്താവ് വിശദീകരിച്ചു.

Next Story

RELATED STORIES

Share it