- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; താമസ സ്ഥലത്ത് നിന്ന് കിട്ടിയത് 1.75 ലക്ഷം
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് റെയില്‍വേസ്‌റ്റേഷനിലും മറ്റും അലഞ്ഞിരുന്ന ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന 82 കാരന്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ചപ്പോഴാണ് ആളൊരു ലക്ഷപ്രഭുവാണെന്ന് പോലിസ് തിരിച്ചറിഞ്ഞത്. 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. 96000 രൂപ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ നാണയത്തുട്ടുകളും നോട്ടുകളുമായി 1.75 ലക്ഷം രൂപയാണ് ഇയാള്‍ താമസിച്ചിരുന്ന കുടിലില്‍ നിന്ന് കണ്ടെത്തിയത്.
മുംബൈ: ട്രെയിന്‍ തട്ടി മരിച്ച യാചകന്റെ തുണികൊണ്ട് കെട്ടിമറച്ച കുടിലില്‍ പരിശോധന നടത്തിയ പോലിസ് ഞെട്ടി. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് റെയില്‍വേസ്‌റ്റേഷനിലും മറ്റും അലഞ്ഞിരുന്ന ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന 82 കാരന്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ചപ്പോഴാണ് ആളൊരു ലക്ഷപ്രഭുവാണെന്ന് പോലിസ് തിരിച്ചറിഞ്ഞത്. 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. 96000 രൂപ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ നാണയത്തുട്ടുകളും നോട്ടുകളുമായി 1.75 ലക്ഷം രൂപയാണ് ഇയാള്‍ താമസിച്ചിരുന്ന കുടിലില്‍ നിന്ന് കണ്ടെത്തിയത്.
മുംബൈയിലെ മാന്‍ഖര്‍ഡിനും ഗോവന്ദി സ്‌റ്റേഷനുമിടയിലാണ് ആസാദ് ട്രെയിന്‍ തട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സമ്പാദ്യത്തെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലിസ്.
റെയില്‍വെ ട്രാക്കിന് സമീപത്തത്തുള്ള കുടിലില്‍ ആസാദ് ഒറ്റയ്ക്കാണ് താമസെന്നും ഇയാള്‍ക്ക് ബന്ധുക്കളില്ലെന്നുമാണ് പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. കുടില്‍ ഉണ്ടായിരുന്ന ഡബ്ബകളിലും വലിയ ബാരലലുമാണ് ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ചുവച്ചിരുന്നത്.
ഒരു ദിവസത്തോളമെടുത്താണ് നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റെയില്‍വെ പോലിസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കാംബ്ലെ പറഞ്ഞു. കുടിലിന്റെ മൂലയില്‍ ഉണ്ടായിരുന്ന സ്റ്റീല്‍ പാത്രത്തില്‍ നിന്ന് ആസാദിന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചത്. നേരത്തേ ശിവാജി നഗറിലും ബെയ്ഗന്‍ വാഡിയിലുമായിരുന്നു താമസിച്ചിരുന്നത്.
കുടിലില്‍ നിന്ന് ലഭിച്ച മറ്റു രേഖകളില്‍ നിന്നാണ് ഇയാള്‍ക്ക് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നും 96000 രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും വ്യക്തമായതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ഈ രേഖകള്‍ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാള്‍ക്ക് സുഖ്‌ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. രാജസ്ഥാന്‍ പോലിസുമായി ബന്ധപ്പെട്ട് സുഖ്‌ദേവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലിസ്.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT