India

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു പോലിസുകാരന്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു പോലിസുകാരന്‍ കൂടി മരിച്ചു
X

മുംബൈ: കൊവിഡ്- 19 വൈറസ് ബാധിച്ച് മുംബൈയില്‍ ഒരു പോലിസുകാരന്‍ കൂടി മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ശിവാജി നാരായണ്‍ സോനാവാനെ (56) ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന പോലിസുകാരുടെ എണ്ണം മൂന്നായി. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

കുര്‍ള ഡിവിഷനിലെ ട്രാഫിക് പോലിസിലെ ഹെഡ് കോണ്‍സ്റ്റബിളായിട്ടാണ് ശിവാജി സേവനം അനുഷ്ടിച്ചിരുന്നത്. മുംബൈ നഗരത്തിലെ പ്രധാന കൊവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ എല്‍-വാര്‍ഡില്‍ (കുര്‍ല ഡിവിഷന്‍) സോനവാനെയെ വിന്യസിച്ചതായാണ് റിപോര്‍ട്ട്. ശിവാജിയുടെ നിര്യാണത്തില്‍ മുംബൈ പോലിസ് അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ടെന്ന് പോലിസ് വ്യക്തമാക്കി.

മുംബൈ പോലിസിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വകോല പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വ് എന്നിവരുടെ ജീവനുകളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊവിഡ് ബാധയില്‍ പൊലിഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 440 പുതിയ കൊവിഡ് -19 കേസുകളില്‍ 358 എണ്ണവും മുംബൈയിലായിരുന്നു.

Next Story

RELATED STORIES

Share it