India

കുടിനീരിനായി കൈയാങ്കളി; മുംബൈയില്‍ യുവതിയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി

മുംബൈയിലെ പടിഞ്ഞാറന്‍ ഖാര്‍ മേഖലയിലായിരുന്നു സംഭവം. മുംബൈയില്‍ കനത്ത മഴ പെയ്‌തെങ്കിലും പൊതുടാപ്പുകളില്ലാത്ത ഇടങ്ങളില്‍ ഇപ്പോഴും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്.

കുടിനീരിനായി കൈയാങ്കളി; മുംബൈയില്‍ യുവതിയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി
X

മുംബൈ: കുടിവെള്ളം ശേഖരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃസഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മുംബൈയിലെ പടിഞ്ഞാറന്‍ ഖാര്‍ മേഖലയിലായിരുന്നു സംഭവം. മുംബൈയില്‍ കനത്ത മഴ പെയ്‌തെങ്കിലും പൊതുടാപ്പുകളില്ലാത്ത ഇടങ്ങളില്‍ ഇപ്പോഴും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്. കഴിഞ്ഞദിവസം പ്രദേശത്തെ പൊതുടാങ്കില്‍നിന്ന് കുടിവെള്ളം ശേഖരിക്കുകയായിരുന്ന ഭര്‍തൃസഹോദരനുമായി യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ ഭര്‍തൃസഹോദരന്‍ അരിവാളുകൊണ്ട് യുവതിയെ വെട്ടുകയായിരുന്നുവെന്ന് ഭര്‍ത്താവ് പോലിസിനോട് പറഞ്ഞു. നമിത പൊഖാരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര പോലിസ് ആക്ടിലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഐപിസി 302, 37(1) (A), 135 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. വെള്ളത്തിനായി പലയിടങ്ങളിലും ജനങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it