India

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിനു വിധേയമാക്കണമെന്നു ഹിന്ദുമഹാസഭ

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിനു വിധേയമാക്കണമെന്നു ഹിന്ദുമഹാസഭ
X

ന്യൂഡല്‍ഹി: മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്കു ഭീഷണിയാണെന്നും ഇതിനാല്‍ ഇവരെ നിര്‍ബന്ധിത വന്ധീകരണത്തിനു വിധേയമാക്കണമെന്നും ആള്‍ ഇന്ത്യാ ഹിന്ദുമഹാസഭാ വൈസ് പ്രസിഡന്റ് സ്വാധി ദേവാ താക്കൂര്‍. മുസ്‌ലിംകളും ക്രിസ്ത്യാനികളും ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതിനു കടിഞ്ഞാണിടല്‍ നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തരാവസ്ഥ പഖ്യാപിക്കുകയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിനു വിധേയമാക്കുകയും ചെയ്യണം.ഹിന്ദുക്കള്‍ ധാരാളം കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കണം. അങ്ങനെയേ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വര്‍ധന തടയാനാവൂ- ദേവാ താക്കൂര്‍ പറഞ്ഞു.

ഹരിയാനയില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനു എല്ലാവിധി പിന്തുണയും നല്‍കുമെന്നും മസ്ജിദുകളിലും ചര്‍ച്ചുകളിലും ഹിന്ദു ദേവന്‍മാരുടെയും ദേവതമാരുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും താക്കൂര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it