India

സര്‍ക്കാര്‍ പൊളിച്ച മുസ്‌ലിം പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം; തെലങ്കാന സെക്രട്ടേറിയറ്റ് റോഡില്‍ നമസ്‌കാരം നിര്‍വഹിച്ച് പ്രതിഷേധക്കാര്‍

ആറുമാസം മുമ്പ് പൊളിച്ചുമാറ്റിയ രണ്ട് പള്ളികള്‍ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിംകള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവന്നത്. പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'ഛലോ സെക്രട്ടേറിയറ്റ് മാര്‍ച്ച്' പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ പൊളിച്ച മുസ്‌ലിം പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം; തെലങ്കാന സെക്രട്ടേറിയറ്റ് റോഡില്‍ നമസ്‌കാരം നിര്‍വഹിച്ച് പ്രതിഷേധക്കാര്‍
X

ഹൈദരാബാദ്: തെലങ്കാന സെക്രട്ടേറിയറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് മുസ്‌ലിം പള്ളികള്‍ പൊളിച്ചുമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരേ തെലങ്കാനയില്‍ പ്രതിഷേധം ശക്തമാവുന്നു. ആറുമാസം മുമ്പ് പൊളിച്ചുമാറ്റിയ രണ്ട് പള്ളികള്‍ പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിംകള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തുവന്നത്. പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'ഛലോ സെക്രട്ടേറിയറ്റ് മാര്‍ച്ച്' പ്രഖ്യാപിച്ചു. ഇതോടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ പോലിസ് ആരംഭിച്ചു.

രാവിലെ മുതല്‍ ഹൈദരാബാദിലുടനീളം പോലിസ് തിരച്ചില്‍ ശക്തമാക്കി. മജ്‌ലിസ് ബചാവോ തഹ്‌രീഖിന്റെ (എംബിടി) നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പോലിസിന്റെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് എത്തിക്കൊണ്ടിരുന്നു. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലിസ് തടഞ്ഞതോടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും മറ്റ് മുസ്‌ലിംകളും ഞായറാഴ്ച തെലങ്കാന സെക്രട്ടേറിയറ്റിന് സമീപമുള്ള റോഡില്‍ ഉച്ചകഴിഞ്ഞ് നമസ്‌കാരം നിര്‍വഹിച്ചു. സെക്രട്ടേറിയറ്റിന് സമീപമുള്ള ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് നമസ്‌കാരം നടത്തിയതെന്ന് സിയാസത്ത് റിപോര്‍ട്ട് ചെയ്തു.

സ്ഥലത്തെത്തിയ പോലിസ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഫിറോസ് ഖാന്‍, ഉസ്മാന്‍ മുഹമ്മദ് ഖാന്‍, റഷീദ് ഖാന്‍, എംബിടി നേതാവ് സയ്യിദ് മുസ്തഫ മഹ്മൂദ്, മറ്റ് ജെഎസി പ്രവര്‍ത്തകര്‍ എന്നിവരെ സെക്രട്ടേറിയറ്റ് സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് അറസ്റ്റുചെയ്തു. ജെഎസി കണ്‍വീനര്‍ മുഷ്താക് മാലിക്കും മറ്റ് പ്രവര്‍ത്തകരും ഒളിവില്‍ പോയിരിക്കുകയാണ്. 2020 ജൂലൈ 6 നാണ് പുതിയ സെക്രട്ടേറിയറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് സമീപത്തായി സ്ഥിതിചെയ്തിരുന്ന മസ്ജിദ് ഇ മുഹമ്മദിയ, മസ്ജിദ് ഇ ഹാഷ്മി എന്നീ പള്ളികള്‍ അധികൃതര്‍ പൊളിച്ചത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ പൊളിച്ചുമാറ്റിയ രണ്ട് പള്ളികളും 2020 ഒക്ടോബര്‍ ആദ്യവാരം പുനര്‍നിര്‍മിക്കുമെന്ന് 2020 സപ്തംബര്‍ 6 ന് നിയമസഭയില്‍ ഉറപ്പുനല്‍കി. എന്നാല്‍, ആറ് മാസമായിട്ടും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മതപരമായ സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധത്തെ അഭിമുഖീകരിക്കേണ്ടിവരും. നിയമസഭയില്‍ നല്‍കിയ വാഗ്ദാനം മുഖ്യമന്ത്രി നിറവേറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it