- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നബാര്‍ഡിന്റെ 40ാം വാര്‍ഷികം: സംസ്ഥാനത്ത് നാല് പുതിയ പദ്ധതികള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: നബാര്‍ഡിന്റെ നാല്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നബാര്‍ഡ് സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങള്‍ക്കായി നാല് നവീനപദ്ധതികള്‍ പ്രഖ്യാപിച്ചു. ആദ്യപദ്ധതിയെന്ന നിലയില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് സയന്‍സസ് സര്‍വകലാശാലയ്ക്ക് താറാവുകളില്‍ ബാക്ടീരിയ മൂലമുണ്ടാവുന്ന 'റൈമെറെളോസിസ്' രോഗത്തിന് വാക്‌സിന്‍ കണ്ടെത്താനായി 18.50 ലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിച്ചു. നബാര്‍ഡ് തൃശൂര്‍ ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ സെബിന്‍ ടി ആന്റണി കെവിഎഎസ്‌യു തൃശൂര്‍ അസിസ്റ്റന്റ് ഡീന്‍ തെരേസയ്ക്ക് അനുമതി പത്രം കൈമാറി.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍ ദീര്‍ഘദൂര വയര്‍ലസ് കണക്ടിവിറ്റി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് നബാര്‍ഡ് 5 ലക്ഷം രൂപ അനുവദിച്ചു. സെന്റര്‍ ഫോര്‍ സോഷ്യല്‍ കംപ്യൂട്ടിങ്ങിന്റെ സാങ്കേതിക സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന എന്‍ജിഒ വഴിയാണ് പദ്ധതി നടപ്പാക്കുക. നബാര്‍ഡ് മലപ്പുറം ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് റിയാസ് പദ്ധതിയുടെ അനുമതി പത്രം പി വി അബ്ദുല്‍ വഹാബ് എംപിയ്ക്ക് കൈമാറി. ഭാവിയില്‍ നിലമ്പൂരിലെ ആദിവാസി മേഖലകളില്‍നിന്നുള്ളവര്‍ക്ക് നിലമ്പൂരിലെ ജില്ലാ ഗവ. ആശുപത്രിയുമായി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സംവിധാനം ഉപയോഗിക്കാം.
ഔട്ട്‌ബോര്‍ഡ് മോട്ടോര്‍ (ഒബിഎം) എന്‍ജിന്‍ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ക്കായി മല്‍സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച 15 ലക്ഷം രൂപയാണ് മൂന്നാമത്തെ പദ്ധതി. 4.50 ലക്ഷം രൂപയുടെ പദ്ധതി സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസിനാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി സൊസൈറ്റി 90 മല്‍സ്യത്തൊഴിലാളികള്‍ക്ക് ഔട്ട്‌ബോര്‍ഡ് മോട്ടോര്‍ എന്‍ജിന്‍ കേടുപാട് തീര്‍ക്കലില്‍ പരിശീലനം നല്‍കും.
കാലവര്‍ഷത്തിലെ മോശം കാലാവസ്ഥയെ നേരിടാന്‍ മല്‍സ്യത്തൊഴിലാളി സമൂഹത്തെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഗ്രാഫിക് ഡിസൈനര്‍ പ്രോഗ്രാം, എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസ്) ക്ലൗഡ് പ്രോഗ്രാം എന്നിവയ്ക്കായി അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (എഎസ്എപി) ഉള്‍പ്പെടുത്തി നബാര്‍ഡ് 15 ലക്ഷം രൂപ അനുവദിച്ചു. 290 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT