India

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല, ഇനി മല്‍സരിക്കുന്നുണ്ടെങ്കില്‍ അവിടെത്തന്നെ; നിലപാട് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

11 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. ഇനി മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍തന്നെ ആയിരിക്കും.

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല, ഇനി മല്‍സരിക്കുന്നുണ്ടെങ്കില്‍ അവിടെത്തന്നെ; നിലപാട് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി
X

ന്യൂഡല്‍ഹി: നേമം നിയോജന മണ്ഡലത്തില്‍ മല്‍സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. 11 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച പുതുപ്പള്ളി വിടില്ലെന്ന് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മല്‍സരിച്ചത്. ഇനി മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍തന്നെ ആയിരിക്കും. ഒരു മണ്ഡലത്തിലേ മല്‍സരിക്കൂ. ഒരുസ്ഥലത്തേക്കേ മല്‍സരിച്ചിട്ടുള്ളൂ, ഇനിയും അങ്ങനെയോ മല്‍സരിക്കുകയുള്ളൂ.

50 വര്‍ഷത്തിലേറെയായി പുതുപ്പള്ളിയിലാണ് ജനവിധി തേടിയത്. മറ്റ് മണ്ഡലത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. വമ്പന്‍മാരും കൊമ്പന്‍മാരും മല്‍സരത്തിനുണ്ടാവുമെന്ന് പറയുന്നത് മാധ്യമങ്ങളാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, നേമത്ത് കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്തെ പോരാട്ടം കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നതെന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സഥാനാര്‍ഥിയെ അവിടെ മല്‍സരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഏറ്റവും മികച്ച, ജനസമ്മതിയുളള, പ്രശസ്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടി എവിടെ മല്‍സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെസി വേണുഗോപാലിന്റെ വിട്ടിലാണ് സ്‌ക്രീനിങ് കമ്മിറ്റി യോഗം പുരോഗമിക്കുന്നത്. നേമത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതോടെ ഇനിയാരെന്ന ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

രമേശ് ചെന്നിത്തലയും മല്‍സര സന്നദ്ധതയില്‍നിന്ന് പിന്‍മാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കെ മുരളീധരന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും എംപിമാര്‍ മല്‍സരരംഗത്ത് വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവേണ്ടതുമുണ്ട്. അതേസമയം, ഹൈക്കമാന്റ്് ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നതും ശ്രദ്ധേയമാണ്. വൈകീട്ട് ആറിനാണ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് സമിതിയോഗം ചേരുന്നത്.

Next Story

RELATED STORIES

Share it