India

മനീഷ് സിസോദിയക്ക് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്ന് വരെ നീട്ടി

ഡല്‍ഹി പോലീസ് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് പുറത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

മനീഷ് സിസോദിയക്ക് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്ന് വരെ നീട്ടി
X

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് കോടതി. ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്ന് വരെ നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ മനീഷ് സിസോദിയയെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂണ്‍ ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്. മനീഷ് സിസോദിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ദീര്‍ഘനാളായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കുമ്പോഴെല്ലാം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം നടത്താറുണ്ട്. ഇത് കണക്കിലെടുത്ത് റോസ് അവന്യൂ കോടതി പരിസരത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. മനീഷ് സിസോദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി പോലീസ് കോടതിക്ക് ചുറ്റും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. കോടതി പരിസരത്ത് വന്‍തോതില്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇതിന് പുറമെ അര്‍ധസൈനിക വിഭാഗത്തെയും ഇവിടെ നിയോഗിച്ചിരുന്നു. തലസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഡല്‍ഹി പോലീസ് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് പുറത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it