India

കൊവിഡ് നിയന്ത്രണത്തില്‍; തമിഴ്‌നാട്ടില്‍ ഫെബ്രുവരി 1 മുതല്‍ സ്‌കൂളുകള്‍ തുറക്കും

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളില്‍ വരണം. കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും ട്രെയിനിങ് സെന്ററുകള്‍ക്കും ഇത് ബാധകമാണ്.

കൊവിഡ് നിയന്ത്രണത്തില്‍; തമിഴ്‌നാട്ടില്‍ ഫെബ്രുവരി 1 മുതല്‍ സ്‌കൂളുകള്‍ തുറക്കും
X

ചെന്നൈ: കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളില്‍ വരണം.

കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും ട്രെയിനിങ് സെന്ററുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ല. ജനുവരി 28 മുതല്‍ നൈറ്റ് കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. വരുന്ന ഞായറാഴ്ച തീരുമാനിച്ചിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതായും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

ഇന്ന് തമിഴ്‌നാട്ടില്‍ 28,515 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 19.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 20ന് മുകളിലായിരുന്നു തമിഴ്‌നാട്ടിലെ ടിപിആര്‍.

Next Story

RELATED STORIES

Share it