India

പ്രവാസികള്‍ക്ക് ആധാര്‍ മൂന്നു മാസത്തിനകം

ഇന്ത്യയിലെത്തി 180 ദിവസത്തെ കാത്തിരിപ്പില്ലാതെ തന്നെ പ്രവാസികള്‍ക്ക് ആധാര്‍ ലഭ്യമാക്കുന്നതിന് ജൂണ്‍ 5ന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശുപാര്‍ശ ചെയ്തിരുന്നു.

പ്രവാസികള്‍ക്ക് ആധാര്‍ മൂന്നു മാസത്തിനകം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് 180 ദിവസത്തെ കാത്തിരിപ്പില്ലാതെ ആധാര്‍ ലഭ്യമാക്കുന്ന സംവിധാനം മൂന്ന് മാസത്തിനകം സജ്ജമാവുമെന്ന് യൂനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ഇതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ തയ്യാറാവുകയാണെന്നും നിയമപരമായ കാര്യങ്ങളില്‍ ഉടന്‍ വിജ്ഞാപനമിറക്കുമെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

ഇതിനു വേണ്ടിയുള്ള സാങ്കേതിക കാര്യങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു തന്നെ ആധാര്‍ കാര്‍ഡിന് വേണ്ടിയുള്ള അപ്പോയിന്‍മെന്റ് എടുക്കാന്‍ സൗകര്യമൊരുക്കും. നാട്ടിലെത്തിയാലുടന്‍ സൗകര്യപ്രദമായി അവിടെ ചെല്ലാനും ആധാര്‍ ലഭ്യമാക്കാനും സാധിക്കുമെന്നും പാണ്ഡെ പറഞ്ഞു.

ഇന്ത്യയിലെത്തി 180 ദിവസത്തെ കാത്തിരിപ്പില്ലാതെ തന്നെ പ്രവാസികള്‍ക്ക് ആധാര്‍ ലഭ്യമാക്കുന്നതിന് ജൂണ്‍ 5ന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അതേ സമയം, ഭോപ്പാലിലും ചെന്നൈയിലുമായി രണ്ട് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ കൂടി യുഐഡിഎഐ ആരംഭിച്ചു. നാലാമത്തെ കേന്ദ്രം ഈയിടെ ഹിസാറില്‍ ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും മാസങ്ങളില്‍ 114 ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയില്‍ രാജ്യത്തെ 53 നഗരങ്ങളിലായി 400 കോടിയോളം രൂപാ ചെലവിലാണ് കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

Next Story

RELATED STORIES

Share it