India

ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ല, ഔദ്യോഗിക കാറും വീടും പോരാ; ബിഹാര്‍ മന്ത്രി രാജിവച്ചു

ബഹാദൂര്‍പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി. 'ഉദ്യോഗസ്ഥര്‍ക്കെതിരായ എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവയ്ക്കുന്നത്.

ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ല, ഔദ്യോഗിക കാറും വീടും പോരാ; ബിഹാര്‍ മന്ത്രി രാജിവച്ചു
X

പട്‌ന: ബിഹാര്‍ സാമൂഹ്യനീതി മന്ത്രി മദന്‍ സാഹ്നി സ്ഥാനം രാജിവച്ചു. ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നാരോപിച്ചാണ് മന്ത്രിയുടെ രാജി. തനിക്ക് അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജി തീരുമാനത്തിലേക്ക് നയിച്ചെന്നും മദന്‍ സാഹ്നി പറഞ്ഞു. ബഹാദൂര്‍പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി. 'ഉദ്യോഗസ്ഥര്‍ക്കെതിരായ എതിര്‍പ്പ് മൂലമാണ് ഞാന്‍ രാജിവയ്ക്കുന്നത്.

എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാന്‍ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട' സാഹ്നി പറയുന്നു.

അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തിലായിരുന്നില്ലെന്നും അദ്ദേഹം പട്‌നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവര്‍ ശ്രദ്ധിക്കുന്നില്ലെന്നും സാഹ്നി ആരോപിച്ചു.

Next Story

RELATED STORIES

Share it