India

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചത് എന്തടിസ്ഥാനത്തില്‍; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി

എന്തുകൊണ്ടാണ് നമ്മുടെ ജയിലുകള്‍ നിറഞ്ഞു കവിയുന്നത്? അതിന്റെ വിശദാംശങ്ങള്‍ ലഭിക്കണം.'' കോടതി വ്യക്തമാക്കി.

ബില്‍ക്കിസ് ബാനു  കേസിലെ പ്രതികളെ മോചിപ്പിച്ചത് എന്തടിസ്ഥാനത്തില്‍; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി
X

ഡല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു മുന്നില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. കേസിലെ പ്രതികളെ എന്ത് അടിസ്ഥാനത്തിലാണ് മോചിപ്പിച്ചതെന്ന് കോടതി ചോദിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കിസ്ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബത്തെ കൂട്ടക്കുരുതി നടത്തുകയും ചെയ്തവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചത്.

''പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇവരെ മോചിപ്പിക്കാന്‍ സാധിക്കുന്നത്? എന്തുകൊണ്ടാണ് മറ്റു തടവുകാര്‍ക്കു മോചന ഇളവ് അനുവദിക്കാത്തത്? എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികള്‍ക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്?'' സുപ്രീം കോടതി ചോദിച്ചു.

''14 വര്‍ഷത്തിനു ശേഷം കുറ്റവാളികളെ വിട്ടയയ്ക്കുന്നതിലൂടെ കുറ്റവാളികള്‍ക്കു സ്വയം മാറാനുള്ള അവസരം നല്‍കുന്നുണ്ട്. മറ്റു തടവുകാര്‍ക്ക് ഇത് എത്രത്തോളം ബാധകമാണ്? തിരഞ്ഞെടുത്ത കുറ്റവാളികള്‍ക്കു മാത്രമായി ഈ നിയമത്തിന്റെ ആനുകൂല്യം എന്തുകൊണ്ടാണ് ലഭിക്കുന്നത്? ആത്മപരിഷ്‌കരണത്തിനുള്ള അവസരം എല്ലാവര്‍ക്കും ഒരുപോലെ നല്‍കണം. ഇത് നടപ്പാക്കപ്പെടുന്നുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ ജയിലുകള്‍ നിറഞ്ഞു കവിയുന്നത്? അതിന്റെ വിശദാംശങ്ങള്‍ ലഭിക്കണം.'' കോടതി വ്യക്തമാക്കി.എന്ത് അടിസ്ഥാനത്തിലാണ് ബില്‍ക്കിസ്ബാനു കേസിലെ പ്രതികള്‍ക്കായി ജയില്‍ ഉപദേശക സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടതെന്ന് സംസ്ഥാന സര്‍ക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.





Next Story

RELATED STORIES

Share it