India

ശിവാജി സ്മാരകം നിര്‍മാണത്തില്‍ അഴിമതിയെന്ന് പ്രതിപക്ഷം

മുംബൈ മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ശിവാജിയുടെ പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 2,500 കോടി രൂപയുടെ പദ്ധതി 3,826 കോടി രൂപയ്ക്ക് എല്‍ ആന്റ് റ്റി എന്ന കമ്പനിക്ക് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്നാണ് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന്റെ ആരോപണം.

ശിവാജി സ്മാരകം നിര്‍മാണത്തില്‍ അഴിമതിയെന്ന് പ്രതിപക്ഷം
X

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും എന്‍സിപിയും. മുംബൈ മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ശിവാജിയുടെ പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 2,500 കോടി രൂപയുടെ പദ്ധതി 3,826 കോടി രൂപയ്ക്ക് എല്‍ ആന്റ് റ്റി എന്ന കമ്പനിക്ക് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്നാണ് കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന്റെ ആരോപണം.

ശിവാജി സ്മാരകവുമായി ബന്ധപ്പെട്ട് 1,300 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നും ഇരുകൂട്ടരും ആരോപിക്കുന്നു. ഇതുസംബന്ധിച്ച രേഖകള്‍ പ്രതിപക്ഷം പുറത്തുവിട്ടു. അതേസമയം, കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ സിഎജി ഓഡിറ്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കോണ്‍ഗ്രസ്- എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it