- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണം; ഐപിഎല്ലില്‍ ഹൈദരാബാദ്- മുംബൈ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിക്കും; ചിയര്‍ലീഡര്‍മാരുടെ ആഘോഷവും ഒഴിവാക്കി

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിലെ ഇരകളെ അനുസ്മരിച്ച്, ഐ.പി.എല്‍ 2025 ലെ 41-ാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് ആരംഭിക്കുക.
ചിയര്‍ലീഡര്‍മാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ നടപടി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തില്‍ മലയാളിയായ രാമചന്ദ്രനുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയവര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വിരാട് കോഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
RELATED STORIES
ഇസ്രായേല്‍ ''കൊലപ്പെടുത്തിയ'' ഇസ്മായില്‍ ഖാനി പൊതുപരിപാടിയില്‍
26 Jun 2025 1:54 PM GMTനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMT