India

ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട്; വോട്ടുയന്ത്രത്തില്‍ 8,666 വോട്ടുകള്‍ കൂടുതലെന്ന്​, ഹൈക്കോടതിയില്‍ ഹരജി

ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട്; വോട്ടുയന്ത്രത്തില്‍ 8,666 വോട്ടുകള്‍ കൂടുതലെന്ന്​, ഹൈക്കോടതിയില്‍ ഹരജി
X

ഭു​വ​നേ​ശ്വ​ര്‍: ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി ഇവിഎം ക്രമക്കേട് ആരോപിക്കുമ്പോൾ ഏപ്രിൽ 18ന് നടന്ന ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രമക്കേട് കണ്ടെത്തിയെന്ന് ഹൈക്കോടതിയിൽ ഹരജി. ഒ​ഡി​ഷയിലെ ക​ന്‍​ത​ബ​ന്‍​ജി മ​ണ്ഡ​ല​ത്തിലെ വോ​ട്ടു​യ​ന്ത്ര​ത്തി​ല്‍ പോ​ള്‍​ചെ​യ്​​ത വോ​ട്ടി​ലും എ​ണ്ണി​യ വോ​ട്ടി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ​ രൂപേഷ് ബെഹ്റയെന്ന വോട്ടറാണ് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി നൽകിയിരിക്കുന്നത്. 1,82,411 വോ​ട്ടാ​ണ്​ പോ​ള്‍​ചെ​യ്​​ത​തെ​ന്നും എ​ന്നാ​ല്‍, 1,91,077 വേ​ട്ട്​ എ​ണ്ണി​യെ​ന്നും രൂ​പേ​ഷ്​ ബെ​ഹ​റ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ ആ​രോ​പി​ച്ചു. 8,666 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. തി​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തി​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ ന​ല്‍​കി​യ ക​ണ​ക്കു​ക​ളാ​ണ്​ പ​രാ​തി​ക്കാ​ര​ന്‍ ഹാ​ജ​രാ​ക്കി​യ​ത്. തി​ര​ഞ്ഞെ​ടു​പ്പ്​ ദി​വ​സം ക​മ്മീ​ഷ​​ന്‍ ന​ല്‍​കി​യ ക​ണ​ക്കു​പ്ര​കാ​രം 90,629 പു​രു​ഷ​ന്മാ​രും 91,782 സ്​​ത്രീ​ക​ളു​മാ​ണ്​ വോ​ട്ടു​ചെ​യ്​​ത​ത്. 1,82,411 വോ​ട്ടു​ക​ള്‍. പോ​ളി​ങ്​ 65.2 ശ​ത​മാ​നം. എ​ന്നാ​ല്‍, മേ​യ്​ 23ന്​ ​തി​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്റെ വെ​ബ്​​സൈ​റ്റി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടു​ചെ​യ്​​ത​വ​രു​ടെ എ​ണ്ണം 1,91,077 ആ​ണ്. കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി സ​ന്തോ​ഷ്​ സി​ങ്​ സ​ലു​ജ 144 വോ​ട്ടി​നാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ജ​യി​ച്ച​ത്.

വോ​​ട്ടെ​ണ്ണി​യ ​ ദി​വ​സം വോ​ട്ടു​യ​ന്ത്ര​ത്തി​ല്‍ 8,666 വോ​ട്ടു​ക​ള്‍ കൂ​ടു​ത​ലാ​ണെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും അ​വ​ഗ​ണി​ച്ചു​വെ​ന്നും പി​ന്നീ​ട്​ തി​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ന്‍ പോ​ള്‍​ചെ​യ്​​ത വോ​ട്ടു​ക​ള്‍ വെ​ബ്​​സൈ​റ്റി​ല്‍ തി​രു​ത്തി​യെ​ന്നും ഹ​ര​ജി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചു.

Next Story

RELATED STORIES

Share it