India

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ? നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ? നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
X

ന്യൂഡല്‍ഹി: 45ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നോവില്‍ ചേരും. പെട്രോള്‍- ഡീസല്‍ നികുതി നിരക്ക് സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വിലകുറയ്ക്കാനുള്ള തീരുമാനം കൗണ്‍സിലിലുണ്ടാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊവിഡ് മഹാമാരിക്കുശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നാല്‍ രാജ്യത്ത് പെട്രോള്‍ വില 75 രൂപയിലേക്കും ഡീസല്‍ വില 68 രൂപയിലേക്കെങ്കിലും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നൂറ് കടന്ന കുതിക്കുന്ന ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. ജിഎസ്ടി സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നാണ് ചട്ടം.

സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളാണ് കൗണ്‍സില്‍ അംഗങ്ങള്‍. ഇന്ധന വരുമാനമില്ലാതാവുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. കേരളം എതിര്‍പ്പുന്നയിച്ച വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗണ്‍സിലിന് മുന്നിലെത്തും. കൊവിഡ് ചികില്‍സയ്ക്കുള്ള മരുന്നുകളുടെ ഇളവ് നീട്ടുന്നതും സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 2022ന് ശേഷവും തുടരുന്നതും യോഗത്തില്‍ ചര്‍ച്ചയാവും.

Next Story

RELATED STORIES

Share it