India

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 88 പൈസയുടെയും ഡീസലിന് 84 പൈസയുടെയും വര്‍ധന

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 88 പൈസയുടെയും ഡീസലിന് 84 പൈസയുടെയും വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരുലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഈ മാസം 23 മുതല്‍ ഒരാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 10 പൈസയാണ് കൂടിയത്. ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി. കോഴിക്കോട് ഡീസലിന് 97രൂപ 61 പൈസയും പെട്രോളിന് 110 രൂപ 58 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസല്‍ 96 രൂപ 69 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 112രൂപ 10 പൈസയായി. 99 രൂപ 2 പൈസയായാണ് ഡീസല്‍ വില.

ഒരിടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില കൂട്ടിത്തുടങ്ങിയത്. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലീറ്ററിന് 100.21 രൂപയില്‍ നിന്ന് 101.01 രൂപയാവും. അതേസമയം ഡീസല്‍ നിരക്ക് ലിറ്ററിന് 91.47 രൂപയില്‍ നിന്ന് 92.27 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 84 പൈസയും 85 പൈസയും വര്‍ധിപ്പിച്ചതിന് ശേഷം 115.88 രൂപ, 100.10 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. പ്രാദേശിക നികുതിയുടെ വ്യത്യാസമനുസരിച്ച് ഓരോ സംസ്ഥാനത്തിനും വിലയില്‍ വ്യത്യാസമുണ്ട്. നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് ഒമ്പതാമത്തെ വില വര്‍ധനവാണ്.

Next Story

RELATED STORIES

Share it