- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിനേഷന്‍: രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.
ഹരിയാന, ബിഹാര്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ കൊവിഡ് മുന്‍നിര പോരാളികളായി കണക്കാക്കി പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്‌സിന്‍ വിതരണം ആരംഭിച്ചത്.
ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള കൊവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷമായിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാണ് വിതരണം ചെയ്തുവരുന്നത്. 14,199 കേന്ദ്രങ്ങളിലായി ബുധനാഴ്ച നടന്ന കുത്തിവയ്പില്‍ 1.12 ലക്ഷം പേര്‍കൂടി വാക്‌സിന്‍ സ്വീകരിച്ചു.
RELATED STORIES
ഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMTനേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
5 Jun 2025 6:43 AM GMT