- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ കൊവിഡ് വ്യാപനം; എട്ടിന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് 17 നാണ് മോദി മുഖ്യമന്ത്രിമാരുമായി അവസാനമായി ആശയവിനിമയം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ദ്രുതവും നിര്‍ണായകവുമായ നടപടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച് 17 നാണ് മോദി മുഖ്യമന്ത്രിമാരുമായി അവസാനമായി ആശയവിനിമയം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ദ്രുതവും നിര്‍ണായകവുമായ നടപടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗികളായത്.
രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടത്. രോഗവ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. കൊവിഡ് സാഹചര്യത്തിന് പുറമെ രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവും ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈറസ് കേസുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്ന അവിടത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച രാജ്യത്ത് കൊവിഡ് 19 അവസ്ഥയും വാക്‌സിനേഷന്‍ വിതരണവും അവലോകനം ചെയ്തിരുന്നു. കൊവിഡ് പരിശോധന, രോഗനിര്‍ണയം, ചികില്‍സ, കൊവിഡ് പ്രോട്ടോക്കോള്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും നടപ്പാക്കിയാല്‍ വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമാവുമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT