India

കൊവിഡ് വ്യാപനം; പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും

കൊവിഡ് വ്യാപനം; പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും
X

ചണ്ഡീഗഢ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. വാരാന്ത്യ ലോക്ക് ഡൗണും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളിയാഴ്ച വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെയാണ് ലോക്ക് ഡൗണ്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും ലോക്ക്ഡൗണ്‍, കര്‍ഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്തെ പുതിയ കൊവിഡ് കേസുകളുടെ വര്‍ധനവ് ആശങ്കാജനകമാണ്. പഞ്ചാബില്‍ പുതുതായി 6,980 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 76 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രതിദിനം 600 താഴെ കേസുകള്‍ വന്നിടത്ത് ഇപ്പോള്‍ അത് 7,000 ആയി കുത്തനെ ഉയര്‍ന്നു. നിലവില്‍ അമ്പതിനായിരത്തിന് അടുത്ത് രോഗികള്‍ പഞ്ചാബില്‍ ചികില്‍സയിലുണ്ട്. നേരത്തെ ഇത് 22,000 ആയിരുന്നു.

പഞ്ചാബിലെ ലുധിയാനയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആകെ 3.39 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ പഞ്ചാബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലുധിയാന ജില്ലയില്‍ മാത്രം ഞായറാഴ്ച 1,300 കേസുകള്‍ റിപോര്‍ട്ട് ചെയ്ത തെക്കന്‍ പഞ്ചാബില്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് പ്രതീക്ഷിക്കുന്ന അമരീന്ദര്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it