India

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസില്‍ രാഹുലിന് എന്തധികാരം: ബിജെപി

കോണ്‍ഗ്രസിന്റെ എംപിമാരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഷെഖാവത്ത് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസില്‍ രാഹുലിന് എന്തധികാരം: ബിജെപി
X

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനെതിരേ വിമര്‍ശനവുമായി ബിജെപി.ചരണ്‍ജിത് ചന്നിയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപിയുടെ ചോദ്യം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നും ബിജെപി ചോദിച്ചു.

കേന്ദ്ര ജലശക്തി മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് രാഹുലിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ എംപിമാരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഷെഖാവത്ത് പറഞ്ഞു.

'മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് തീര്‍ച്ചയായും പാര്‍ട്ടിയുടെ പ്രത്യേകാവകാശമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ 50ഓളം എംപിമാരില്‍ ഒരാളെന്നതിലുപരി, പാര്‍ട്ടിയില്‍ ഇപ്പോള്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് പഞ്ചാബിലെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു' ഷെഖാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it