- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, റായ്‌ബറേലി സീറ്റിൽ തുടരും; വയനാട് സീറ്റ് ഒഴിയാനും തീരുമാനം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എംപിയായി തുടരുമെന്നും വിവരമുണ്ട്. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് തീരുമാനം.
പ്രതിപക്ഷ നേതാവാകാന്‍ പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യന്‍. മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടി. പ്രവര്‍ത്തക സമിതിയുടെ വികാരം രാഹുല്‍ മനസിലാക്കും. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. സംസ്ഥാനങ്ങളില്‍ നേരിട്ട തിരിച്ചടിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതില്‍ പാര്‍ലമെന്റ് ചേരുന്ന 17 മുന്‍പ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത്.
RELATED STORIES
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു
20 Jun 2025 11:08 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMT