India

വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എഐസിസി

ഒരിടത്ത് മാത്രമാണ് രാഹുല്‍ മല്‍സരിക്കുന്നതെങ്കില്‍ അത് അമേത്തിയിലാവും. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മല്‍സരിക്കുന്നെങ്കില്‍ മാത്രമേ വയനാട് പരിഗണിക്കൂ.

വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എഐസിസി
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് എഐസിസി നേതൃത്വം. ഒരിടത്ത് മാത്രമാണ് രാഹുല്‍ മല്‍സരിക്കുന്നതെങ്കില്‍ അത് അമേത്തിയിലാവും. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മല്‍സരിക്കുന്നെങ്കില്‍ മാത്രമേ വയനാട് പരിഗണിക്കൂ.

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും രാഹുലിന് ക്ഷണമുണ്ട്. എല്ലാ ആവശ്യങ്ങളും മാനിക്കുന്നു. പക്ഷേ, അമേത്തിയ്ക്ക് പുറമേ മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എടുത്താല്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെയാണ് പന്ത്രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it