India

പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര ര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിവും വാറ്റ് നികുതിയായി വ്യത്യസ്ത തുകയാണ് നിശ്ചയിച്ചിരിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
X

ജയ്പൂര്‍: അടിക്കടി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിലൂടെ ജനങ്ങള്‍ക്കുണ്ടായ അമിതഭാരം ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) രണ്ടുശതമാനം വീതം കുറച്ചു.. സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാരും നികുതിയില്‍ കുറവുവരുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര ര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിവും വാറ്റ് നികുതിയായി വ്യത്യസ്ത തുകയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരുലിറ്ററിന്‍മേല്‍ ഇരട്ടിയിലേറെതുക നികുതിയിനത്തില്‍തന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ മേലുള്ള അധികഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുദിവസമായി ജയ്പൂരില്‍ പെട്രോള്‍ ലിറ്ററിന് 93.94 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 86.02 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

നികുതി ഒഴിവാക്കിയതോടെ ജെയ്പൂരില്‍ ഒരുലിറ്റര്‍ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പോലുള്ള എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകള്‍ ദിവസേന അവലോകനം ചെയ്യുകയും ആഗോള എണ്ണവിലയുമായി താരതമ്യപ്പെടുത്തുകയും ചെയ്യും. അങ്ങനെയാണ് എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഇന്ധനവിലയില്‍ മാറ്റംവരുത്തുന്നത്.

Next Story

RELATED STORIES

Share it