Sub Lead

അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ കൂട്ടബലാല്‍സംഗം ചെയ്തു; എട്ടുപേര്‍ അറസ്റ്റില്‍

ഇതോടെ വാഹനത്തില്‍ നിന്ന് യുവതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

അയോധ്യ  രാമക്ഷേത്രത്തിലെ  ശുചീകരണ തൊഴിലാളിയെ  കൂട്ടബലാല്‍സംഗം ചെയ്തു;  എട്ടുപേര്‍ അറസ്റ്റില്‍
X

വാരണാസി: അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. തൂപ്പുജോലിക്കാരിയായ യുവതി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. യുവതിയെ വീട്ടിലെത്തിക്കാമെന്ന് അറിയിച്ച് കേസിലെ ഒന്നാം പ്രതിയായ വനാഷ് ചൗധരിയും സുഹൃത്തുക്കളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി.

വനാഷ് ചൗധരിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതിയുള്ളത്. ഓഗസ്റ്റ് 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിക്കാമെന്ന് അറിയിച്ച് യുവതിയെ ഒരു ഗസ്റ്റ് ഹൗസിലെത്തിച്ച് വനാഷും സുഹൃത്തുക്കളും ചേര്‍ന്ന് പീഡീപ്പിച്ചതായാണ് പരാതിയുള്ളത്.

വനാഷും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ഇയാളുടെ മൂന്ന് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ മൂന്ന് പേര്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. പോലിസില്‍ പരാതി നല്‍കിയാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതികള്‍ അതിജീവിതയെ അറിയിച്ചത്. ഓഗസ്റ്റ് 25ന് വീണ്ടും പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇതോടെ വാഹനത്തില്‍ നിന്ന് യുവതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.






Next Story

RELATED STORIES

Share it