India

രഞ്ജന്‍ ഗോയിക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും ജോലിയില്‍ തിരിച്ചെടുത്തു

രഞ്ജന്‍ ഗോയിക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനേയും സഹോദരനേയും ജോലിയില്‍ തിരിച്ചെടുത്തു
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോയിക്കെതിരേ ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ദില്ലി പോലിസാണ് ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. അതേസമയം ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസിനെതിരായ പരാതി പിന്‍വലിച്ചത്തിന് പിന്നാലെയാണ് നാല് മാസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് രണ്ട് പേരെയും ദില്ലി പോലിസ് തിരിച്ചെടുത്തത്. ഇരുവരെയും കഴിഞ്ഞ ഡിസംബറിലാണ് കൃത്യവിലോപത്തിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്പഡന്റ ചെയ്തത്.

ചീഫ് ജിസ്റ്റിസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ യുവതിയുടെ ബന്ധുക്കളെ സസ്‌പെന്‍ഡ് ചെയ്തത് പിന്നില്‍ ദരൂഹതയുണ്ടെന്നു ആരോപണമുയര്‍ന്നിരുന്നു. തന്നെ സുപ്രിംകോടതിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെയും, ഭര്‍തൃസഹോദരനെയും സസ്‌പെന്റ് ചെയ്തതെന്നു യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 21നാണ് യുവതിയെ സുപ്രിംകോടതിയില്‍ നിന്ന് പുറത്താക്കിയത്. അതിന് പിന്നാലെ ഡിസംബര്‍ 28നാണ് ദില്ലി പോലിസ് ഭര്‍ത്താവിനേയും സഹോദരനേയും സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെയുമുള്ള സസ്‌പെന്‍ഷനും, യുവതിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ദില്ലി പോലിസ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it