India

ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ റിയല്‍ എസ്റ്റേറ്റ് ഉടമ അറസ്റ്റില്‍

ഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ റിയല്‍ എസ്റ്റേറ്റ് ഉടമ അറസ്റ്റില്‍
X

പൊദിലി: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനായി വിവാഹമോചിതയായ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് റിയല്‍ എസ്റ്റേറ്റര്‍ പിടിയില്‍. കടക്കെണിയിലായ ഇയാള്‍ തന്റെ സഹോദരിയെ ഒരു കോടി രൂപയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷുറന്‍സ് ചെയ്യുകയായിരുന്നു.

പിന്നീട് കൊലപ്പെടുത്തി മരണം അപകടമരണമാക്കി മാറ്റുകയായിരുന്നു. വിവാഹമോചിതയായ അനിയത്തിയെ കൊലപ്പെടുത്തിയ കേസില്‍ പ്രകാശം ജില്ലയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അശോക് കുമാറിനെ (30)യാണ് അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി 2 ന് പൊഡിലിയിലെ പെട്രോള്‍ സ്റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്.

സംഭവദിവസം ആശുപത്രി സന്ദര്‍ശനത്തിനെന്ന വ്യാജേന കുമാര്‍ സഹോദരിയെ കാറില്‍ ഓംഗോളിലേക്ക് കൊണ്ടുപോയി, തിരികെ വരുന്ന വഴിക്ക് ഉറക്കഗുളിക നല്‍കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.120 (ബി), 302, 201 എന്നിവയുള്‍പ്പെടെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





Next Story

RELATED STORIES

Share it