India

ഗുസ്തി താരം സാഗര്‍ റാണ കൊലക്കേസ്; സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ഗുസ്തി താരം സാഗര്‍ റാണ കൊലക്കേസ്; സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
X

ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഗുസ്തി താരവും ഒളിംപിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ശിവാജി ആനന്ദാണ് സുശീലിന് ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം. തനിക്കെതിരേ പോലിസ് കള്ളക്കേസുണ്ടാക്കിയെന്നും തന്റെ ഇമേജിന് കളങ്കമുണ്ടാക്കാനാണ് ശ്രമമെന്നും സുശീല്‍കുമാര്‍ കോടതിയെ അറിയിച്ചു. മെയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വച്ചുണ്ടായ അടിപിടിയ്ക്കിടെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്.

'മൂര്‍ച്ചയുള്ള വസ്തുവില്‍നിന്നുള്ള ആഘാതം മൂലമുണ്ടാവുന്ന മസ്തിഷ്‌ക ക്ഷതം' ആണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇതിന് പിന്നാലെ ഒളിവില്‍ പോയ സുശീല്‍ കുമാറിനെ മെയ് 23ന് വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ചാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ പിടികൂടിയത്. 2021 ജൂണ്‍ 2 മുതല്‍ ഇയാള്‍ ജയിലിലാണ്. ഹരിയാനയിലെ ഷജ്ജര്‍ ജില്ലക്കാരായ ഭൂപേന്ദര്‍ (38), മോഹിത് (22), ഗുലാബ് (24), റോഹ്തക് ജില്ലക്കാരനായ മന്‍ജീത് (29) എന്നിവരെയാണ് കൂട്ടുപ്രതികളെന്നും തിരിച്ചറിഞ്ഞിരുന്നു.

Next Story

RELATED STORIES

Share it