India

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ ഒഴിവാക്കി

44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ ഒഴിവാക്കി
X

ന്യൂഡല്‍ഹി: സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കായുള്ള മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അഞ്ച് രൂപ മുതല്‍ 15 രൂപ വരെയായിരുന്നു പിഴയാണ് ബാങ്ക് ചുമത്തിയിരുന്നത്.

നിലവില്‍ എസ്ബിഐ സേവിങ്‌സ് ബാങ്ക് ഉപയോക്താക്കള്‍ മെട്രോ, സെമി അര്‍ബന്‍, ഗ്രാമീണ മേഖലകളില്‍ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലന്‍സ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.

എസ്എംഎസ് ചാര്‍ജുകളും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രതിവര്‍ഷം മൂന്ന് ശതമാനമാക്കി.

ഈ പ്രഖ്യാപനം ഞങ്ങളുടെ വിലയേറിയ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പുഞ്ചിരിയും ആനന്ദവും നല്‍കും. ഈ തീരുമാനം എസ്ബിഐയുമായുള്ള ബാങ്കിങ്ങിലേക്ക് ഞങ്ങളുടെ ഉപയോക്താക്കളെ പ്രാപ്തരാക്കുമെന്നും എസ്ബിഐയില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നതായി ചെയര്‍മാന്‍ രജനിഷ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആസ്തി, നിക്ഷേപം, ശാഖകള്‍, ഉപയോക്താക്കള്‍, ജീവനക്കാര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പണയ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്ന ബാങ്ക് കൂടിയാണ് സ്‌റ്റേറ്റ് ബാങ്ക്. 2019 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് ബാങ്കിന് 31 ലക്ഷം കോടി രൂപയുടെ നിക്ഷേപ അടിത്തറയുണ്ട്. ഇന്ത്യയില്‍ 21,959 ശാഖകളും ബാങ്കിനുണ്ട്.

Next Story

RELATED STORIES

Share it