India

അമ്മയുടെ കൈയിലിരിക്കെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു

അമ്മയുടെ കൈയിലിരിക്കെ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു
X

മുംബൈ: ഏഴ് മാസം പ്രായമുള്ള കുഞ്ഞ് അപ്പാട്ട്‌മെന്റ് കെട്ടിടത്തിന്റെ 21-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. മുംബൈയിലെ വിറാര്‍ വെസ്റ്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കുഞ്ഞിനെ കൈയില്‍ എടുത്തിരിക്കുകയായിരുന്ന അമ്മ ഫ്‌ലാറ്റിന്റെ ജനല്‍ അടയ്ക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ താഴേക്ക് വീണുപോവുകയായിരുന്നു.

വിറാര്‍ വെസ്റ്റ് ജോയ് വില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ പിനാക്കിള്‍ ബില്‍ഡിങില്‍ താമസിക്കുന്ന വിക്കി - പൂജ ദമ്പതികളുടെ മകന്‍ ദൃഷ്യന്ത് ആണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് കേസെടുത്ത് അന്വേഷണം വിശദമായ അന്വേഷണം നടത്തി. ഉച്ചയ്ക്ക് ശേഷം മൂന്ന് 3.10നാണ് അപകടം സംഭവിച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിച്ചു.

കിടപ്പുമുറിയിലെ എ.സി ഓണ്‍ ചെയ്ത ശേഷം പൂജ ജനലുകള്‍ അടയ്ക്കുകയായിരുന്നു. നിലത്ത് നിന്ന് മൂന്ന് അടിയോളം മാത്രം ഉയരത്തിലുള്ള ജനലിന് ഗ്രില്ല് ഉണ്ടായിരുന്നില്ല. അഞ്ച് മീറ്റര്‍ ഉയരമുള്ള പൂജ, കുഞ്ഞിനെ എടുത്തുകൊണ്ട് ജനലിന്റെ ഗ്ലാസ് ഡോര്‍ അടയ്ക്കുന്നതിനിടെ കാല്‍ വഴുതുകയായിരുന്നു. നിലത്ത് വീണിരുന്ന വെള്ളത്തില്‍ ചവിട്ടിയാണ് പൂജയുടെ കാല്‍ വഴുതിയത്. ബാലന്‍സ് നഷ്ടപ്പെട്ടപ്പോള്‍ കൈയിലിരുന്ന കുഞ്ഞ് ജനലിലൂടെ താഴേക്ക് വീണു.

വീട്ടില്‍ ഈ സമയം മറ്റ് ചില ബന്ധുക്കളും ഉണ്ടായിരുന്നു. കുഞ്ഞ് താഴേക്ക് വീണതും പൂജ അലമുറയിട്ട് കരഞ്ഞു. ഓടിയെത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ താഴേക്ക് ഓടിയെത്തിയെങ്കിലും കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.




Next Story

RELATED STORIES

Share it