India

പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ഗാനം; എ ആര്‍ റഹ്‌മാനും സഹനിര്‍മ്മാതാക്കളും രണ്ട് കോടിരൂപ നല്‍കണം

പൊന്നിയിന്‍ സെല്‍വന്‍ 2വിലെ ഗാനം; എ ആര്‍ റഹ്‌മാനും സഹനിര്‍മ്മാതാക്കളും രണ്ട് കോടിരൂപ നല്‍കണം
X

ചെന്നൈ: പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പണം കെട്ടിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2023 ലാണ് ചിത്രം പുറത്തിറങ്ങിയത്. പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നാണ് നിര്‍ദേശം. റഹ്‌മാനും സിനിമയുടെ നിര്‍മ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് പരാതി നല്‍കിയത്.





Next Story

RELATED STORIES

Share it