India

എസ്പിക്കും ബിഎസ്പിക്കും മോദിയെ ഭയം; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

എസ്പി- ബിഎസ്പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എസ്പിയുടെയും ബിഎസ്പിയുടെയും താക്കോല്‍ മോദിയുടെ കൈകളിലാണ്. കാരണം സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മോദിയുടെ കീഴിലാണ്. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്കെതിരേ സ്വതന്ത്രമായും ഭയമില്ലാതെയും സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

എസ്പിക്കും ബിഎസ്പിക്കും മോദിയെ ഭയം; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X

ലഖ്‌നോ: എസ്പിക്കും ബിഎസ്പിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്പി- ബിഎസ്പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എസ്പിയുടെയും ബിഎസ്പിയുടെയും താക്കോല്‍ മോദിയുടെ കൈകളിലാണ്. കാരണം സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മോദിയുടെ കീഴിലാണ്. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്കെതിരേ സ്വതന്ത്രമായും ഭയമില്ലാതെയും സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ലഖ്‌നോവിലെ ബദുവാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മോദി കാവല്‍ക്കാരനാണെന്ന് സ്വയം വിശേഷിപ്പിപ്പിക്കുന്നു. എന്നാല്‍, ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത് കാവല്‍ക്കാരന്‍ കള്ളനാണെന്നാണ്.

മോദി കള്ളനാണെന്ന് എല്ലാ പരിപാടികളിലും കോണ്‍ഗ്രസും ആവര്‍ത്തിച്ച് പറയുന്നു. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല. എന്നാല്‍, എസ്പിയുടെയും ബിഎസ്പിയുടെയും നേതാക്കള്‍ ഇതൊന്നും കേള്‍ക്കുന്നില്ലേ. മോദിയെക്കുറിച്ച് തുറന്നുപറയാന്‍ അവര്‍ക്ക് ഭയമാണ്. എസ്പിയും ബിഎസ്പിയും ഉത്തര്‍പ്രദേശിനെ നശിപ്പിച്ചു. പ്രിയങ്കാ ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പ്രവര്‍ത്തനങ്ങളിലുടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കും. യുപിക്ക് മികച്ച സര്‍ക്കാരിനെ കോണ്‍ഗ്രസ് നല്‍കും. ഇത് രാജ്യത്തിന് മാതൃകയാവും. കേന്ദ്രത്തില്‍ മോദിയും യുപിയില്‍ യോഗി ആദിത്യനാഥും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ആദ്യമായാണ് എസ്പിയെയും ബിഎസ്പിയെയും രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ കടന്നാക്രമിക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ എസ്പി ടിക്കറ്റില്‍ ലഖ്‌നോവില്‍നിന്നാണ് മല്‍സരിക്കുന്നത്. പൂനത്തിനുവേണ്ടി ശത്രുഘ്‌നന്‍ സിന്‍ഹ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. നേരത്തെ മണ്ഡലത്തില്‍ എസ്പിയും ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് പൊളിയുകയും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it