- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് പോവാന്‍ ഉപാധികളോടെ അനുമതി
ഇതിനായി രണ്ടുകോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രണ്ടുകോടി രൂപ കെട്ടിവയ്ക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു.

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട 305 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരത്തിന് വിദേശത്തേയ്ക്ക് പോവാന്‍ സുപ്രിംകോടതി ഉപാധികളോടെ അനുമതി നല്കി. ഇതിനായി രണ്ടുകോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രണ്ടുകോടി രൂപ കെട്ടിവയ്ക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു.
മറ്റൊരു കോടതി കാര്‍ത്തിക്ക് വിദേശത്ത് പോവാന്‍ 10 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് അതേപടി തുടരണമെന്നും ഇഡി വാദിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ കാര്‍ത്തിയുടെ പിതാവ് പി ചിദംബരത്തിന് ഈ വര്‍ഷം ആദ്യം വിദേശയാത്രയ്ക്ക് അനുമതി നല്കിയപ്പോള് 10 കോടി രൂപയാണ് സെക്യൂരിറ്റിയായി കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. 2019 ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലായ ചിദംബരം 100 ദിവസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
തിഹാര്‍ ജയിലില്‍ 22 ദിവസം കഴിഞ്ഞശേഷം കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് 2007 ല്‍ 305 കോടി രൂപയുടെ വിദേശഫണ്ട് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പില്‍ നിക്ഷേപിച്ചെന്നാരോപിച്ചാണ് ഇഡി അദ്ദേഹത്തെ ചോദ്യംചെയ്യുന്നതും അറസ്റ്റുചെയ്യുന്നുതും.
RELATED STORIES
ഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMTമഹാരാഷ്ട്രയിലെ മുസ്ലിം പള്ളിയിൽ സ്ഫോടനം; രണ്ടു ഹിന്ദുത്വവാദികൾ...
30 March 2025 1:25 PM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMTഒഡീഷയിൽ ട്രെയിൻ പാളം തെറ്റി
30 March 2025 10:49 AM GMT