India

ഉറക്കത്തിനിടെ മൊബൈല്‍ ചാര്‍ജറിന്റെ കേബിളില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഉറക്കത്തിനിടെ മൊബൈല്‍ ചാര്‍ജറിന്റെ കേബിളില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
X

ഹൈദരാബാദ്: മൊബൈല്‍ ചാര്‍ജറിന്റെ കേബിളില്‍ കൈതട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. മാലോത് അനില്‍ (23) ആണ് മരിച്ചത്. തെലങ്കാനയിലാണ് സംഭവം. രാത്രി മൊബൈല്‍ കുത്തിവച്ച് ഉറങ്ങാന്‍ കിടന്ന അനിലിന്റെ കൈ കേബിളില്‍ തട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷോക്കേറ്റ അനിലിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൂന്ന് വര്‍ഷം മുമ്പാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള കുട്ടിയുണ്ട്.


Next Story

RELATED STORIES

Share it