India

അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ മരിച്ചു

മെന്ദര്‍ സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫന്‍സ് പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; ജമ്മു കശ്മീരില്‍ രണ്ട് സൈനികര്‍ മരിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ക്യാപ്റ്റന്‍ ആനന്ദ്, ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ) നയിബ് സുബേദാര്‍ ഭഗ്‌വാന്‍ സിങ് എന്നിവരാണു മരിച്ചത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നായിരുന്നു അപകടം.

മെന്ദര്‍ സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫന്‍സ് പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. പരിക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്റ്ററില്‍ ഉദ്ദംപുരിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിഹാര്‍ ഭഗല്‍പുര്‍ ജില്ലയിലെ ചമ്പ നഗര്‍ സ്വദേശിയാണ് ക്യാപ്റ്റന്‍ ആനന്ദ്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പൊഖര്‍ ഭിട്ട സ്വദേശിയാണു ഭഗ്‌വാന്‍ സിങ്.

Next Story

RELATED STORIES

Share it