India

രാജ്യത്തിന്റെ കടബാധ്യത വര്‍ധിപ്പിച്ച്് മോദി സര്‍ക്കാര്‍

മോദി അധികാരത്തിലേറിയ നാലു വര്‍ഷത്തിനുള്ളില്‍ ഇത് 49 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടിയിലേക്ക് എത്തി

രാജ്യത്തിന്റെ കടബാധ്യത വര്‍ധിപ്പിച്ച്് മോദി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: മോദി അധികാരത്തിലേറിയതു മുതല്‍ രാജ്യത്തിന്റെ കടബാധ്യത വര്‍ധിച്ചത് 49 ശതമാനമെന്നു റിപോര്‍ട്ട്. സര്‍കാരിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപോര്‍ട്ടിലാണ് കടബാധ്യത സംബന്ധിച്ച പുതിയ വിവരങ്ങള്‍. 2014ല്‍ യുപിഎ ഭരണം അവസാനിക്കുമ്പോള്‍ കടബാധ്യത 54,90,763 കോടി മാത്രമായിരുന്നു. എന്നാല്‍ മോദി അധികാരത്തിലേറിയ നാലു വര്‍ഷത്തിനുള്ളില്‍ ഇത് 49 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടിയിലേക്ക് എത്തി. ഇക്കാലയളവില്‍ പൊതുകടം 48 ലക്ഷം കോടിയില്‍ നിന്ന് 73 ലക്ഷം കോടിയായി. വിപണിയില്‍ നിന്ന് മോദി സര്‍ക്കാര്‍ കടമെടുത്തത് 52 ലക്ഷം കോടിയാണ്. 9,089 കോടി സ്വരൂപിച്ചത് ഗോള്‍ഡ് ബോണ്ടുകളിലുടെയാണെന്നും ധനമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it