India

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു

ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കാന്‍ ഉത്തരവിടുന്നത്.

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോക് മൊബൈല്‍ ആപ്പ് ഗൂഗുളില്‍ നിന്നും പൂര്‍ണമായും നിരോധിച്ചു. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. പാലപ്പോഴും ആപ്പില്‍ ചെയ്യുന്ന വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കാന്‍ ഉത്തരവിടുന്നത്.

ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗില്‍,ആപ്പില്‍ തിടങ്ങിയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇരു കമ്പനികളും മറുപടി നല്‍കിയില്ല.ടിക് ടോക്കിന്റെ പ്രവര്‍ത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരായ അപ്പീലും കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളി. ഇതിനെ തുടര്‍ന്ന് രാജ്യമാകെ ടിക് ടോക് തടയാന്‍ ഗൂഗിളിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.


Next Story

RELATED STORIES

Share it