India

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു
X

രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. റിക്കി ബെംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്.

മുന്‍ സീറ്റിലുണ്ടായിരുന്നു ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായി പോലിസ് അറിയിച്ചു. പിന്‍സീറ്റിലായിരുന്ന ഗണ്‍മാന് പരിക്കില്ല.


റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.






Next Story

RELATED STORIES

Share it