India

കേന്ദ്ര സാമൂഹികനീതി മന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കൊവിഡ്

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി ശെല്‍ജയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കേന്ദ്ര സാമൂഹികനീതി മന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കൊവിഡ്
X

ചണ്ഡിഗഢ്: കേന്ദ്രമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജാറിന് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് വ്യക്തമായത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികില്‍സയിലാണ്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്നും വൈറസ് ഗൗരവമായി കാണണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഫരീദാബാദില്‍നിന്നുള്ള ബിജെപി എംപിയായ ഗുര്‍ജാര്‍ കേന്ദ്രത്തില്‍ സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അതേസമയം, കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് കുമാരി ശെല്‍ജയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചത്തേക്ക് ക്വാറന്റൈനില്‍ പോവുകയാണ്. ദയവായി എല്ലാവരും സുരക്ഷിതമായും ജാഗ്രതയോടെയും കഴിയണമെന്നും അവര്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍ (66), വിധാന്‍ സഭാ സ്പീക്കര്‍ ഗ്യാന്‍ചന്ദ് ഗുപ്ത (72) എന്നിവരടക്കം പത്തോളം നേതാക്കള്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it