India

വി മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

വി മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വി മുരളീധരനെ രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തു. നിലവില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് വി മുരളീധരന്‍. കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചു.

രാജ്യസഭയിലെ പാര്‍ട്ടി നേതാവായി തവര്‍ ചന്ദ് ഗെലോട്ടും ഉപനേതാവായി പീയുഷ് ഗോയലിനെയും യോഗം തിരഞ്ഞെടുത്തു. അര്‍ജുന്‍ രാം മേഘ് വാളിനെ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it