- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേടന്‍ സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് പുനപരിശോധിക്കും
ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം ഉന്നയിച്ച ആവശ്യത്തിന് കേന്ദ്ര പട്ടികവര്‍ഗകാര്യ മന്ത്രി അര്‍ജ്ജുന്‍ മുണ്ഡ രേഖാമൂലമാണ് മറുപടി നല്‍കിയത്
ന്യൂഡല്‍ഹി: കേരളത്തിലെ വേടന്‍ സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് പുനപരിശോധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം ഉന്നയിച്ച ആവശ്യത്തിന് കേന്ദ്ര പട്ടികവര്‍ഗകാര്യ മന്ത്രി അര്‍ജ്ജുന്‍ മുണ്ഡ രേഖാമൂലമാണ് മറുപടി നല്‍കിയത്. വേടന്‍ സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയതായി പഠനം നടത്തി കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം 2019 ജൂലൈ 23നു സംസ്ഥാന സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട്. വേടന്‍ സമുദായത്തെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പരിശോധിക്കുകയും അംഗീകൃത മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 2013ല്‍ നിര്‍ദേശം നിരസിച്ചിട്ടുള്ളതുമാണ്. 2013 ഫെബ്രുവരി 7ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കി. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാനും പുതുതായി പഠനം നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
RELATED STORIES
ജാര്ഖണ്ഡില് കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില് നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്
23 Nov 2024 5:16 AM GMTജാര്ഖണ്ഡില് ലീഡ് തിരിച്ചുപിടിച്ച് കോണ്ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില് വന്കുതിപ്പുമായി ബിജെപി സഖ്യം; ജാര്ഖണ്ഡില് ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില് ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT