- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
11000 കോടി ചെലവഴിച്ചിട്ടും ഇപ്പോഴും ഗംഗ മലിനം; കേന്ദ്രത്തിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി
ഗംഗാ നദിയെ ശുചീകരിക്കാനും പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഫലം കാണാനാകാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഗംഗാ നദിയെ ശുചീകരിക്കാനും പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഫലം കാണാനാകാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ഗംഗാ പുനരുദ്ധാരണ പദ്ധതിയായ നമാമി ഗംഗേ പദ്ധതിയുടെ വിജയത്തില്‍ സംശയമുന്നയിച്ച വരുണ്‍ ഗാന്ധി ഗംഗാ നദിയുടെ നിലവിലെ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും ചോദിച്ചു. 11,000 കോടി രൂപ ചെലവഴിച്ചിട്ടും ഗംഗാ നദി മലിനമാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള നമാമി ഗംഗേ പദ്ധതി 2014-15ലാണ് എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ചത്. 2015-2020 കാലയളവില്‍ പദ്ധതിക്കായി സര്‍ക്കാര്‍ 20,000 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഗംഗ നമുക്ക് വെറുമൊരു നദിയല്ല അത് നമ്മുടെ അമ്മയാണ് എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെയും മതത്തിന്റെയും നിലനില്‍പ്പിന്റെയും അടിസ്ഥാനം ഗംഗയാണ്. അതുകൊണ്ടാണ് നമാമി ഗംഗയ്ക്ക് 20,000 കോടി ബജറ്റില്‍ അനുവദിച്ചത്. വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. ഗംഗ ഒരു ജീവദാതാവാണ്. എന്നാല്‍ പിന്നെ ഇപ്പോള്‍ എന്താണ് ഇവിടെ മലിനജലം കാരണം മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നത് എന്നും ഇതെല്ലാം ആരുടെ ഉത്തരവാദിത്തമാണ് എന്നും വരുണ്‍ ഗാന്ധി ചോദിച്ചു.
നിരന്തര നിരീക്ഷണത്തിന് ശേഷവും സംസ്‌കരിക്കാത്ത മലിനജലം ഗംഗാ നദിയിലേക്ക് ഒഴുകുന്നത് തുടരുകയാണ് എന്ന് കഴിഞ്ഞ ദിവസം ദേശീയ ഹരിത െ്രെടബ്യൂണല്‍ പറഞ്ഞിരുന്നു. നിയമം പാലിക്കാത്തതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയ്ക്ക് കഴിയുന്നില്ലെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ദേശീയ ഗംഗാ കൗണ്‍സിലില്‍ (എന്‍ജിസി) നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദേശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ഹിയറിങ് തീയതിയായ ഒക്ടോബര്‍ 14ന് മുമ്പ് നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ജിസി മെമ്പര്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
गंगा हमारे लिए सिर्फ नदी नहीं, 'मां' है। करोड़ों देशवासियों के जीवन, धर्म और अस्तित्व का आधार है मां गंगा।
— Varun Gandhi (@varungandhi80) July 26, 2022
इसलिए नमामि गंगे पर 20,000 करोड़ का बजट बना। 11,000 करोड़ खर्च के बावजूद प्रदूषण क्यों?
गंगा तो जीवनदायिनी है, फिर गंदे पानी के कारण मछलियों की मौत क्यों? जवाबदेही किसकी? pic.twitter.com/fcSsO7VP0N
50% സംസ്‌കരിക്കാത്ത മലിനജലവും ഗണ്യമായ വ്യാവസായിക മാലിന്യങ്ങളും ഇപ്പോഴും നദിയിലോ അതിന്റെ പോഷകനദികളിലോ പുറന്തള്ളുന്നത് തുടരുകയാണ് എന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ വിശുദ്ധമായി കണക്കാക്കുന്ന ഗംഗാ നദി ശുദ്ധീകരിക്കാനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമായി വന്നേക്കാം.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT