India

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്നു മഹിള കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്നു മഹിള കോണ്‍ഗ്രസ് നേതാവ്
X

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്‌സ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ പിന്‍വിലിക്കുമെന്നു മഹിള കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവ്. എഐസിസി ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണു സുഷ്മിത ദേവ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് പിന്‍വലിക്കുക തന്നെ ചെയ്യും. ഇതുറപ്പാണ്. സുഷ്മിത പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്നതെന്തിനെന്നു ഞങ്ങളോടു പലരും ചോദിക്കുന്നു. എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനല്ല, മറിച്ചു മുസ്‌ലിം യുവാക്കള്‍ക്കെതിരായുള്ള ആയുധമായാണു ബിജെപി ഇതിനെ കാണുന്നത്. പോലിസിനെയും മറ്റും ഉപയോഗിച്ചു മുസ്‌ലിം യുവാക്കളെ ദ്രോഹിക്കാമെന്നു മാത്രമാണു ബിജെപി കരുതുന്നത്. ഇതിനാലാണു കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുന്നത്- സുഷ്മിത വ്യക്തമാക്കി. എന്നാല്‍ പ്രീണന രാഷ്ട്രീയത്തിന്റെ അപകടകരമായ നിലയാണു സുഷ്മിതയുടെ പ്രസ്ഥാവനയെന്നു ബിജെപി നേതാവു സാംബിത് പത്ര പ്രതികരിച്ചു. സുപ്രിംകോടതിയെ കോണ്‍ഗ്രസ് തീരെ ബഹുമാനിക്കുന്നില്ലെന്നു പ്രസ്താവനയിലൂടെ വ്യക്തമായെന്നും സാംബിത് പത്ര പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ നിയമം പാസായിട്ടില്ല.

Next Story

RELATED STORIES

Share it