- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാർഷിക മേഖലയെ അറിയാൻ സര്‍ക്കാരിന്റെ ഇന്റേൺഷിപ്പ് പദ്ധതി
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോൽസാഹനമായി പ്രതിമാസം 2500 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകും. പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാം.

കൃഷി ഭവനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്, സംസ്ഥാനത്തെ കാർഷിക രംഗത്തെപ്പറ്റി മനസ്സിലാക്കാനും ക്രോപ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് കേരള സർക്കാർ കർഷിക വികസന കർഷകക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കൃഷി മേഖലയിലേക്കു കടന്നുചെന്ന്, ''ഞങ്ങളും കൃഷിയിലേക്ക്'' എന്ന പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെയും കർഷകരുമായി സംവദിക്കാൻ താത്‌പര്യമുള്ളവർക്കുമാണ് അവസരം. കാർഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവര ശേഖരണം ഇന്റേൺഷിപ്പിൽ ഒരു ഘടകമായിരിക്കും. ശേഖരിക്കാനുദ്ദേശിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങൾ keralaagriculture.gov.in/en/internship/-ൽ നൽകിയിട്ടുണ്ട്.
കൂടാതെ, ഓഫിസുമായി ബന്ധപ്പെട്ട ഫ്രൻഡ് ഓഫീസ് മാനേജ്‌മെന്റ്, ഡേറ്റ അപ്ഡേഷൻ/ഡേറ്റ എൻട്രി എന്നിവയെക്കുറിച്ചറിയാനും ഓഫിസുമായി ബന്ധപ്പെട്ട എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനും അവസരം ഉണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോൽസാഹനമായി പ്രതിമാസം 2500 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകും. പ്രവൃത്തിപരിചയ സാക്ഷ്യപത്രമായി ഇത് ഉപയോഗിക്കാം.
അഗ്രിക്കൾച്ചറിൽ വൊക്കേഷണൽ ഹയർസെക്കൻഡറി എജ്യുക്കേഷൻ (വിഎച്ച്എസ്ഇ) സർട്ടിഫിക്കറ്റ് നേടിയവരോ അഗ്രിക്കൾച്ചർ/ഓർഗാനിക് ഫാമിങ് ഡിപ്ലോമ ഉള്ളവരോ ആകണം. പ്രായം 1.8.2022-ന് 18-നും 41-നും ഇടയ്ക്ക്. അപേക്ഷ keralaagriculture.gov.in/en/internship/ വഴി ജൂലായ് 20 വരെ നൽകാം.
RELATED STORIES
കാര് ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; ഒരു വയസുകാരന് ...
13 May 2025 2:01 PM GMTആന്ഡമാന് കടലില് കാലവര്ഷമെത്തി; കേരളത്തില് ജാഗ്രത; ശക്തമായ മഴക്ക്...
13 May 2025 12:51 PM GMT''ശവര്മ തിന്ന് മരിച്ചവരില് മുഹമ്മദും ആയിശയും തോമസുമില്ല.......
13 May 2025 11:55 AM GMTസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
13 May 2025 11:19 AM GMTജൂനിയര് അഭിഭാഷകയെ സീനിയര് അഭിഭാഷകന് ക്രൂരമായി മര്ദ്ദിച്ചതായി പരാതി
13 May 2025 10:38 AM GMTനന്തന്കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല് ജിന്സണ്രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMT