Kerala

വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്: ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി

മാറമ്പിള്ളി പള്ളിപ്രം സ്വദേശി ഇബ്രാഹിം കുട്ടി (ഇബ്രു 44) യുടെ ജാമ്യമാണ് റദ്ദാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്: ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യം റദ്ദ് ചെയ്ത നടപടിക്കെതിരെ പ്രതി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജാമ്യം റദ്ദാക്കിയ നടപടി കോടതി ശരിവക്കുകയും ചെയ്തു. മാറമ്പിള്ളി പള്ളിപ്രം സ്വദേശി ഇബ്രാഹിം കുട്ടി (ഇബ്രു 44) യുടെ ജാമ്യമാണ് റദ്ദാക്കിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ച് കഴിഞ്ഞ ജനുവരിയില്‍ വയനാട് പടിഞ്ഞാറേത്തറ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കി. ഇതിനെതിരെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിച്ചു വന്നിരുന്ന നിരന്തര കുറ്റവാളിയാണ് ഇബ്രാഹിം കുട്ടി യെന്ന് പോലിസ് പറഞ്ഞു.കാപ്പ ചുമത്തപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്. പെരുമ്പാവൂര്‍, കുറുപ്പംപടി, നെടുമ്പാശേരി, തിരുവനന്തപുരം, വലിയതുറ, വയനാട് തുടങ്ങിയ സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, കവര്‍ച്ച, തട്ടിക്കൊണ്ട് പോകല്‍, ആയുധ നിയമം, മയക്ക്മരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it