Kerala

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; അമ്മയ്ക്കും സുഹൃത്തിനുമെതിരെ ബാലനീതി നിയമ പ്രകാരം കേസെടുത്തു

ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാര്‍ സ്വദേശി എബിന്‍ ബാബു, എന്നിവര്‍ക്കെതിരെയാണ് ആലുവ പോലിസ് കേസെടുത്തത്.അദീനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവര്‍ ഒളിച്ചോടിയത്

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; അമ്മയ്ക്കും സുഹൃത്തിനുമെതിരെ ബാലനീതി നിയമ പ്രകാരം കേസെടുത്തു
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയക്കും സുഹൃത്തിനുമെതിരെ ബാലനീതി നിയമ പ്രകാരം പോലിസ് കേസെടുത്തു. ആലുവ സ്വദേശിനി അദീന, തൊടുപുഴ കാഞ്ഞാര്‍ സ്വദേശി എബിന്‍ ബാബു, എന്നിവര്‍ക്കെതിരെയാണ് ആലുവ പോലിസ് കേസെടുത്തത്. കഴിഞ്ഞ 20 ന് ആണ് അദീനയെ കാണ്‍മാനിലെന്ന് പറഞ്ഞ് ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എബിന്‍ ബാബുവിന്റെ ഒപ്പം അദീന ഒളിച്ചോടിയതായി കണ്ടെത്തി. അദീനയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മൂന്നു മക്കളും, എബിന് രണ്ട് കുട്ടികളുമാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് ഇവര്‍ ഒളിച്ചോടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍ എസ്‌ഐമാരായ എം എസ് ഷെറി, ജോയ് മാത്യു സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷൈജ ജോര്‍ജ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it